ആരാധകരെ ഞെട്ടിച്ച് കാര്‍ത്തിയുടെ നായിക സയേഷ, കടൈക്കുട്ടി സിംഗത്തിലെ ഗാനരംഗം ചിത്രീകരിച്ചത് ഇങ്ങനെ !

കെ ആര്‍ അനൂപ്

വെള്ളി, 30 ഏപ്രില്‍ 2021 (17:27 IST)
കാര്‍ത്തിയുടെ 'കടൈക്കുട്ടി സിംഗം' എന്ന ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് സയേഷ. വനമകന്‍, കാപ്പാന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആസൂത്രിതമല്ലാതെ നൃത്തം ചെയ്യാനുള്ള സയേഷയുടെ മിടുക്കിനെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
 
 കടൈക്കുട്ടി സിംഗത്തിലെ ഒരു ഗാനരംഗത്ത് മുന്നേ കൂട്ടി ഒരു പ്ലാനിങ്ങൊന്നും ഇല്ലാതെ നൃത്തം തുടരാന്‍ ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞതനുസരിച്ചു തന്റെ ഉള്ളിലുള്ള കഴിവിനനുസരിച്ച് ഡാന്‍സ് ചെയ്യുന്ന സയേഷയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. താന്‍ ഒട്ടും പ്രതീക്ഷിക്കാതാണെങ്കിലും ആ ചുവടുകള്‍ മനോഹരമായിരുന്നു എന്നാണ് സയേഷ പറയുന്നത്.
 
പ്രിയ ഭവാനി ശങ്കര്‍, സത്യരാജ്, ഭാനുപ്രിയ, സൂരി, പൊന്‍വര്‍ണന്‍ തുടങ്ങിയവരാണ് കടൈക്കുട്ടി സിംഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍