അടുപ്പമുള്ളവരുടെ മുഖം പോലും മറന്നു പോകുന്നു, അപൂർവമായ രോഗം പിടിപ്പെട്ടതിനെ കുറിച്ച് ബ്രാഡ് പിറ്റ്

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (21:08 IST)
ഹോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് ബ്രാഡ് ബിറ്റ്. 58 വയസെത്തിയിട്ടും ഇന്നും പ്രായം തോന്നിക്കാത്ത ലുക്കുമായി ആരാധകരുടെ പ്രിയതാരമായി തിളങ്ങിനിൽക്കുന്ന താരം പക്ഷേ ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്. അമേരിക്കൻ ഫാഷൻ മാഗസിനായ ജിക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
 
പോസോപാഗ്നോസിയ അഥവ ഫെയ്സ് ബ്ലൈൻഡ്നെസ് എന്നാണ് ബ്രാഡ് പിറ്റിനെ ബാധിച്ച രോഗാവസ്ഥയുടെ പേര്. പരിചയമുള്ള ആളുകളുടെ മുഖം പോലും മറന്ന് പോകുന്ന രോഗാവസ്ഥയാണിത്. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇങ്ങനെ തിരിച്ചറിയാതെ പോകാം. അതേസമയം തലച്ചോറിൻ്റെ മറ്റ് പ്രവർത്തനങ്ങളെയൊന്നും രോഗം ബാധിക്കില്ല.
 
ഇത് മൂലം പാർട്ടികളിലും പൊതുപരിപാടികളിലും പങ്കെടുക്കാനാവുന്നില്ലെന്നും ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും പകരം തനിക്ക് അഹങ്കാരമാണെന്നാണ് എല്ലാവരും കരുതുന്നതെന്നും ബ്രാഡ് പിറ്റ് പറഞ്ഞു. ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താൻ പറ്റില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article