കടുക് വറുത്തുകൊണ്ട് റിയാസ്, ഒരു രക്ഷയുമില്ല,ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു, സീരിയല്‍ താരം അശ്വതിയുടെ റിവ്യൂ

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂണ്‍ 2022 (10:09 IST)
ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചൊരു വഴി ആയതു ഞാന്‍ മാത്രം ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സീരിയല്‍ താരം അശ്വതി തുടങ്ങുന്നത്.ധന്യ റിയാസ് ആയതിനേക്കാളും റോണ്‍സണ്‍ ആയതിനേക്കാളും ഇഷ്ടപെട്ടത് ലക്ഷ്മിചേച്ചിയായി ചെയ്തപ്പോഴാണെന്നും നടി പറയുന്നു.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു വഴി ആയതു ഞാന്‍ മാത്രം ആണോ ??
 
ഇതില്‍ അവര്‍ പരസ്പരം കളിയാക്കിയതും കൊട്ട് കൊടുത്തതും ഒക്കെ മാറ്റി വെക്കാം ഒരു പെര്‍ഫോമന്‍സ് ടാസ്‌ക് ആയി കാണാം 
 
പറയാതെ വയ്യാ, ലക്ഷ്മിചേച്ചിയായി തകര്‍ത്താടി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും കലക്കി കടുക് വറുത്തു കൊണ്ടു റിയാസ് ഒരു രക്ഷയുമില്ലായിരുന്നു ഞാന്‍ ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു
 
ധന്യ റിയാസ് ആയതിനേക്കാളും റോണ്‍സണ്‍ ആയതിനേക്കാളും എനിക്ക് ഇഷ്ടപെട്ടത് ലക്ഷ്മിചേച്ചിയായി ചെയ്തപ്പോള്‍ ആണ്.ഓരോ വേഷങ്ങള്‍ ചെയ്ത ശേഷം അവര്‍ക്കു വേദനിച്ചോ എന്ന് ചോദിക്കാന്‍ പോയതിന്റെ ആവശ്യം ഇല്ലായിരുന്നു. ഒരുപക്ഷെ ധന്യക്കു ആരെയും നോവിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കാം.
 
ദില്‍ഷ റിയാസ് ആയി ചെയ്തപ്പോഴും ധന്യ ആയി ചെയ്തപ്പോളും റോണ്‍സണ്‍ ആയപ്പോഴും വളരെ നന്നായി ചെയ്തു.
 
ലക്ഷ്മിയേച്ചി ബ്ലെസ്ലി ആയി നല്ലപോലെ അല്ലെങ്കില്‍ വളരെ നന്നായി കൈകാര്യം ചെയ്തു. ആ വിഗ് മാത്രം മതിയല്ലോ .ബ്ലെസ്ലിയുടെ മാനറിസങ്ങള്‍ എല്ലാം നല്ലപോലെ ചെയ്തു.
 
ബ്ലെസ്ലിയുടെ ദില്‍ഷയും വളരെ നല്ലതായിരുന്നു ആ വിഗ്ഗും ഡ്രെസ്സും ഹമ്മേ ദില്‍ഷ സംസാരിക്കുന്നപോലെ തന്നെ കാര്യങ്ങള്‍ പറഞ്ഞു.
 
പിന്നേ റോന്‍സണും ങ്ഹാ എന്ത് പറയാന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു 
 
സൂരജ് റോണ്‍സണ്‍ ആയപ്പോഴും ധന്യ ആയപ്പോഴും ഒരേപോലെ. പക്ഷെ ദില്‍ഷ റോണ്‍സണ്‍ ആയി മാറിയപ്പോള്‍ ആണ് റോണ്‍സണ്‍ ഇങ്ങനൊക്കെ ആ വീട്ടില് ചെയ്തിട്ടുണ്ടല്ലോ എന്ന് ഓര്‍ക്കുന്നത് പ്രതേകിച്ചു ഒരു കോണ്‍ട്രിബൂഷനും ഇല്ലാതെ ടോപ് ഫൈവ്ല്‍ എത്തിയ ഇത്രയും ഭാഗ്യമുള്ള കോണ്ടെസ്റ്റന്റ് വേറെ ഉണ്ടാകില്ല ബിഗ്ബോസ് ചരിത്രത്തില്‍
 
റിയാസും ലക്ഷ്മിയേച്ചിയും ദില്‍ഷയും ധന്യയും ബ്ലസിലിയും ലൈവ്ല്‍ കാണിച്ചതിന്റെ പകുതിയുടെ പകുതി പോലും ടെലികാസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ഒരു വിഷമം ഉണ്ട് 

അനുബന്ധ വാര്‍ത്തകള്‍

Next Article