കളികള്‍ മുറുകട്ടെ... ആര് നേടും ആ ടിക്കറ്റ് ? ബിഗ് ബോസ് റിവ്യൂമായി സീരിയല്‍ താരം അശ്വതി

കെ ആര്‍ അനൂപ്

ബുധന്‍, 15 ജൂണ്‍ 2022 (09:06 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
 
അശ്വതിയുടെ വാക്കുകള്‍ 
 
കഴിഞ്ഞ ദിവസം ഞാന്‍ ടോപ് 5 പ്രെഡിക്ഷന്‍ പോസ്റ്റ് ഇട്ടപ്പോള്‍ അതില്‍ ധന്യയുടെ പേര് കണ്ടു പലരും ചോദിച്ചു

ധന്യ സേഫ് ഗെയിം ആണ്, ധന്യയെക്കാള്‍ ഡീസര്‍വീങ് ആയവര്‍ ഉണ്ട് എന്ന്.
ഇന്നത്തെ ആദ്യ ടാസ്‌ക് കണ്ടവര്‍ ധന്യക്കു അഭിനന്ദനങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അത് ഫാന്‍ ബേസില്‍ മാത്രം കളി കാണുന്നവര്‍ ആയിരിക്കും എന്ന് കരുതാനേ പറ്റൂ ...
 
ഇന്ന് മുതലുള്ള ടാസ്‌ക് എന്നത് സാധരണ നടക്കാറുള്ള വീക്കിലി ടാസ്‌ക് പോലെ അല്ല.'ടിക്കറ്റ് to ഫിനാലെ' എന്ന അത്രമേല്‍ പ്രാധാന്യം ഉള്ളതാണ്. ഇന്ന് പകല്‍ മുതല്‍ ഞാന്‍ ലൈവ് കണ്ടതില്‍വെച്ചു എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും എന്റെര്‍റ്റൈനിങ് ആക്കിയത് റിയാസ്.. മാക്‌സിമം സമയം കൊണ്ടു എല്ലാരേയും പ്രോവൊക് ചെയ്തു, പാട്ട് പാടി, കല കലാന്ന് സംസാരിച്ചു സംസാരിച്ചു മുന്നോട്ടു പോയി അതില്‍ എനിക്കേറ്റവും ഇഷ്ടപെട്ടത് ആ വിളി ആയിരുന്നു 'മോളെ ദില്ലൂ'...(ലൈവില്‍ ആയിരുന്നു അത് കൂടുതല്‍ കാണാന്‍ കഴിഞ്ഞത്)
പിന്നേ തുടക്കം മുതല്‍ ഞാനിതു നേടും എന്ന ഡിടെര്‍മിനേഷനോടെ നിന്നത് ധന്യ...സൂപ്പര്‍ ധന്യ നേടുകയും ചെയ്തു 
 
രണ്ടാമത്തെ ടാസ്‌കില്‍ എന്ത് പറ്റിയോ എന്തോ റോണ്‍സണ്‍ ജയിച്ചു നല്ലകാര്യം..തന്ത്രപരമായി തന്നെ കളിച്ചു,പക്ഷേ ആളിപ്പോഴും പുറത്ത് പോകണം പോകണം എന്ന് പറഞ്ഞു ഒരു ഉത്സാഹം ഇല്ലാതെ തൂങ്ങിയാണ് ഇരുപ്പ്. അതുകൊണ്ട് ആ വിഷമം നിങ്ങള്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോകരുത് . So vote wisely ബ്ലെസ്സ്‌ലിയും ദില്‍ഷക്ക് വേണ്ടി ആണോ എന്തിനാണോ എന്തോ വല്ലാതെ പുറകോട്ട് പോകുന്നപോലെ ഒരു ഫീല്‍.. അതോ എന്റെ തോന്നല്‍ ആണോ ബെചിക്കാ.. കുഞ്ഞേ എന്നെ വിഷമത്തില്‍ ആക്കല്ലേ .ലക്ഷ്മിയേച്ചി ഇന്നലത്തെ 'പ്രത്യേക' പ്രകടനത്തിന്റെ ക്ഷീണത്തിലാണ് അതുകൊണ്ട് അല്‍പ്പം ശാന്തമാണ് മൂന്നാമത് മ്യൂസിക് കേട്ടു പാട്ട് ഏതാണെന്നു കണ്ടുപിടിക്കുക.. വിനയ് വിജയിച്ചു.
 
ഒരു ദിവസം പല ടാസ്‌ക്കുകള്‍ കൊണ്ടു നല്ല രസമാണ് കളികള്‍ മുറുകട്ടെ... ആര് നേടും ആ ടിക്കറ്റ് എന്ന് നമുക്ക് നോക്കിക്കാണാം!
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍