അശ്വതിയുടെ വാക്കുകളിലേക്ക്
ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് പറയാതെ വയ്യാ... റിയാസും LP യും പൊളിച്ചടുക്കി..(LP സംസാരിച്ച കോണ്‍ടെന്റ്‌നെ കുറിച്ച് എനിക്കൊന്നും പറയാനില്ല , പിന്നേ പ്രോവൊക് ചെയ്യിക്കാന്‍ എന്തും പറയാം ബാഡ് വേര്‍ഡ്സ് ഒഴിച്ച് അതാണല്ലോ ടാസ്‌ക്) പക്ഷെ റിയാസ് വളരെ നല്ല ക്ഷമയോടെ കൈകാര്യം ചെയ്തു.അതുപോലെ LGBTQIA+ ഇങ്ങനൊരു സംഭവം കേട്ടിട്ടുള്ളത് അല്ലാതെ എന്താണെന്നുള്ളത് വിശദമായ റിയാസിന്റെ വിശദീകരണം വളരെ നല്ലതായിരുന്നു(ലൈവ്ല്‍). എന്തായാലും ഒരെണ്ണം അങ്ങോട്ടിടുമ്പോള്‍ 10എണ്ണം തിരിച്ചു എന്ന കണക്കിലായിരുന്നു Lpയും റിയാസും.
ദില്‍ഷ,ബ്ലെസ്സി ഉദ്ദേശിച്ചത്ര നന്നായി വന്നതായി എനിക്ക് തോന്നിയില്ല, എന്നാലും കുഴപ്പമില്ലായിരുന്നു..പ്രോവൊക് ചെയ്യാന്‍ സാധിച്ചില്ലായിരുന്നെങ്കിലും മനസ്സില്‍ ഉണ്ടാരുന്ന കാര്യങ്ങള്‍ റോന്‍സനോട് വെളിപ്പെടുത്താന്‍ ദില്‍ഷക്ക് സാധിച്ചു.സൂരജ് and വിനയ് കുഴപ്പമില്ലാതെ എന്റെര്‍റ്റൈന്‍ഡ് ആക്കി.റോന്‍സണ് ദില്‍ഷക്ക് പകരം LPയെ ആയിരുന്നു കിട്ടേണ്ടിയിരുന്നത് എന്നും തോന്നി.. നിങ്ങള്‍ക്കങ്ങനെ തോന്നിയോ?ഇന്ന് ടാസ്‌ക് യഥാര്‍ത്ഥമായി മനസിലാക്കിയത് റിയാസും LPയും മാത്രമാണ്.
ടാസ്‌കിനോടൊപ്പം ഇന്റെരെസ്റ്റിങ് ആയി ജാസ്മിന്റെ കോഫി പൗഡര്‍ പ്രശ്‌നം പോകുന്നുണ്ട്.. സംഗതി കളര്‍ ആകും വന്ന നാള്‍ മുതല്‍ ഇന്നത്തെ ടാസ്‌ക് ആകുന്നത് വരെ റിയാസ് എന്ന കോണ്ടസ്റ്റന്റിനോട് അത്ര മതിപ്പ് എനിക്ക് തോന്നിയിരുന്നില്ല.. പക്ഷേ ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് മുതല്‍ ഫുള്‍ എപ്പിസോഡില്‍ റിയാസ് വളരെ നന്നായിരുന്നു. ഒരിഷ്ടം തോന്നി തുടങ്ങി.