'എന്റെ ബാക്കില്‍ പെട്ടിയും തൂക്കി റോബിനും ഉണ്ടാകും'; ജാസ്മിന്‍ പറഞ്ഞത് അച്ചട്ടായി, ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍

ഞായര്‍, 5 ജൂണ്‍ 2022 (08:47 IST)
ബിഗ് ബോസ് മലയാളത്തില്‍ നിന്ന് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ പുറത്ത്. സഹതാരം റിയാസിനെ തല്ലിയതിനാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. റോബിനെ തിരിച്ചുകൊണ്ടുവരാന്‍ നേരത്തെ ആലോചന നടന്നിരുന്നു. എന്നാല്‍, ജാസ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് റോബിനെ തിരിച്ചുവിളിക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. 
 
റോബിനെ തിരിച്ചുവിളിക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി ജാസ്മിന്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയായിരുന്നു. അതിനു പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. റോബിനെതിരെ ജാസ്മിന്‍ സംസാരിക്കുന്ന പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 
 
താന്‍ ബിഗ് ബോസില്‍ നിന്ന് പോകുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പെട്ടിയും തൂക്കി ഡോ.റോബിന്‍ രാധാകൃഷ്ണനും ഉണ്ടാകുമെന്ന് പഴയൊരു എപ്പിസോഡില്‍ ജാസ്മിന്‍ പറയുന്നുണ്ട്. അന്നത്തെ ജാസ്മിന്റെ വാക്കുകള്‍ അച്ചട്ടായെന്നാണ് ആരാധകര്‍ പറയുന്നത്. 
 
' റോബിന്‍, ജാസ്മിന്‍ ഈ ഷോയില്‍ നിന്ന് പോകുന്നണ്ടെങ്കില്‍ എന്റെ ബാക്കില്‍ പെട്ടിയും തൂക്കിയിട്ട് റോബിന്‍ രാധാകൃഷ്ണനും വന്നിരിക്കും,' എന്നാണ് പഴയൊരു എപ്പിസോഡില്‍ ജാസ്മിന്‍ പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍