പച്ചമുളക് ടാസ്‌ക്,എല്ലാം ബിഗ്ഗുവിന്റെ കളി, സീരിയല്‍ താരം അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

കെ ആര്‍ അനൂപ്

വ്യാഴം, 16 ജൂണ്‍ 2022 (09:02 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
പച്ചമുളക് ടാസ്‌ക് (ലൈവ് കണ്ടത്)
 
ടാസ്‌ക് വായിച്ചപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ മുളക് റിയാസോ ലക്ഷ്മിയേച്ചിയോ കഴിക്കുമെന്നും, ഒരുമുളക് പോലും കഴിക്കാതെ സൂരജ് ഈ ടാസ്‌ക് വിജയിക്കുമെന്നും കരുതി,പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് സൂരജിനോപ്പം ദില്‍ഷയും ബ്ലെസ്‌ലിയും റോന്‍സണും കൃതാര്‍ത്ഥ ആയി !
 
സൂരജെ... സുഹൃത്തേ.. താങ്കള്‍ക്ക് ഉയര്‍ച്ചയില്ലാതെ തോന്നിയത് ബ്ലെസ്‌ളിയെ ആണല്ലേ?? സുഹൃത്തേ താങ്കളുടെ ചുറ്റുമുള്ള വിനയ്, റോണ്‍സണ്‍ എന്നിവര്‍ക്ക് വല്യ ഉയര്‍ച്ച താങ്കള്‍ കാണുന്നതില്‍ ഉള്ള ചേതോവികാരം എന്താണെന്ന് മനസിലായില്ല കുട്ട്യേ 1)കിഴങ്ങു,വളര്‍ച്ച താഴോട്ടാണ് : എന്തെ റോണ്‍സണെ പറയാന്‍ വിഷമം ആണല്ലേ?
2)അവിയല്‍, എല്ലാമുണ്ടെങ്കിലും കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞ രീതിയില്‍ ആണ് : വിനയ് നെ പറയാന്‍ വിഷമം ആണല്ലേ? അതങ്ങനല്ലേ വരൂ...
 
Lp യും റിയാസും പരസ്പരം പറഞ്ഞു മാക്‌സിമം പച്ചമുളക് കഴിപ്പിക്കുമെന്ന് അവരുടെ ഉള്ളില്‍ യുദ്ധം നടക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ക്കു മനസിലാക്കാം...പക്ഷെ സൂരജ് ചൂസ് ചെയ്ത ഒന്നും യോജിക്കാന്‍ ആയിട്ട് എനിക്ക് പറ്റിയില്ല 
 
ഇനി മുളക് കൊടുക്കേണ്ടാത്തതായി അനൗണ്‍സ് വന്നപ്പോള്‍ :
 
ധന്യക്ക് കിട്ടിയ ചീട്ടു 'കടുക്, ആദ്യം പൊട്ടിത്തെറിക്കും പിന്നെ ഒരു കിടപ്പാണ്'. ധന്യയുടെ മറുപടി 'മുളക് കടിക്കേണ്ടാത്ത കൊണ്ട് ലക്ഷ്മി പ്രിയ' അതിപ്പോ മുളക് കടിക്കണമെങ്കിലും ഇല്ലെങ്കിലും ആ ചീട്ടില്‍ പറഞ്ഞ കാര്യം ലക്ഷ്മിയേച്ചിക്ക് യോജിച്ചത് തന്നെയാണ് ധന്യാ.പക്ഷെ അങ്ങനെ അതെടുത്തു പറയണ്ടായിരുന്നുധന്യ മാത്രമല്ല അത് റോന്‍സണും പറഞ്ഞു.മുളക് കഴിക്കേണ്ടാത്ത ടാസ്‌ക് വന്നപ്പോള്‍ റോന്‍സണും സൂരജിനും ധന്യക്കും ഒക്കെ സത്യം പറയാന്‍ അറിഞ്ഞു.
 
ഇതില്‍ അല്പമെങ്കിലും എന്റെ കണ്ണില്‍ നീതിപുലര്‍ത്തിയത് ബ്ലെസ്ലിയും, ദില്‍ഷയും, വിനയ്യുമാണെന്ന് എനിക്ക് തോന്നി ഇതില്‍ റിയാസിനെയും ലക്ഷ്മിയേച്ചിയെയും കൂട്ടുന്നില്ല കാരണം മുകളില്‍ പറഞ്ഞപോലെ പരസ്പരം പക പോക്കുക ആയിരുന്നു എന്ന് കാണുന്നവര്‍ക്ക് മനസിലായി.പക്ഷെ അവര്‍ക്കു പറ്റിയ ചീട്ടുകള്‍ തന്നെയാണ് കിട്ടിയത് എന്നും ബെര്‍തെ തോന്നുകയും ചെയ്തു എല്ലാം ബിഗ്ഗുവിന്റെ കളി .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍