ഭാവന മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. ഷറഫുദ്ദീന്‍ ആണ് നായകന്‍.
അഞ്ചര വര്‍ഷത്തോളമായി മോളിവുഡില്‍ നടി ഒരു ചിത്രം ചെയ്തിട്ട്.
ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.