ഭാവനയുടെ തിരിച്ചുവരവ് കേക്ക് മുറിച്ച് ആഘോഷമാക്കി ഷറഫുദ്ദീനും അണിയറപ്രവര്‍ത്തകരും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 17 മാര്‍ച്ച് 2022 (09:59 IST)
ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടിയെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് അണിയറപ്രവര്‍ത്തകരും നോക്കിക്കാണുന്നത്. ഭാവനയുടെ തിരിച്ചുവരവ് കേക്ക് മുറിച്ചാണ് അവര്‍ ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renish Abdulkhader (@renishhhhhhh)

സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഭാവനയ്ക്ക് ഇഷ്ടമാകുകയും അഭിനയിക്കാന്‍ തയ്യാറാക്കുകയും ചെയ്തു എന്നാണ് ചിത്രത്തിലെ നായകന്‍ കൂടിയായ ഷറഫുദ്ദീന്‍ പറഞ്ഞത്.
 
തന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
 
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍