കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ആശുപത്രിയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം KIMS ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. ശസ്ത്രക്രിയ പൂര്‍ത്തിയായി. വെന്റിലേറ്ററിലാണ് ബീയാര്‍ പ്രസാദ്.1.5 ലക്ഷം രൂപയോളം ഒരു ദിവസത്തെ ചികിത്സ ചിലവ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുവാനായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം രംഗത്ത്.
സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയരെ,
സുഹൃത്തും,എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ പ്രിയപ്പെട്ട ശ്രീ.ബീയാര്‍ പ്രസാദ് വളരെ സീരിയസ് ആയി തിരുവനന്തപുരം KIMS Hospital ലില്‍ വെന്റിലേറ്ററില്‍ ആണ്. ഒരു ദിവസം Hospital ചിലവിനായി ഏകദേശം 1.5 ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലുമാണ്. അദ്ദേഹത്തിന്റെ ഭാര്യ വിധുവിന്റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം താഴെ കൊടുക്കുന്നു. അവരവര്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന സാമ്പത്തിക സഹായം ചെയ്താല്‍ നന്നായിരുന്നു.നമ്മുക്ക് അറിയാവുന്ന എല്ലാവരെയും ഈ വിവരം വ്യക്തിപരമായി അറിയിക്കാം, പ്രാര്‍ത്ഥിക്കാം.