നടന്‍ അബ്ബാസ് ആശുപത്രിയില്‍

കെ ആര്‍ അനൂപ്

ശനി, 19 നവം‌ബര്‍ 2022 (09:09 IST)
നടന്‍ അബ്ബാസ് ആശുപത്രിയില്‍.കാല്‍മുട്ട് ആയി ബന്ധപ്പെട്ട സര്‍ജറിയ്ക്കാണ് താരം ഹോസ്പിറ്റലില്‍ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'ഒരു ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എന്റെ ഉത്ക്കണ്ഠ ഏറ്റവും മോശമാണ്. പക്ഷേ അവിടെയിരുന്നപ്പോള്‍ ചില ഭയങ്ങളെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ മനസ്സിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ എന്നെത്തന്നെ സഹായിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഉടന്‍ വീട്ടിലെത്തണം.നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി'-അബ്ബാസ് കുറിച്ചു.

കൊല്‍ക്കത്തയില്‍ ജനിച്ച അബ്ബാസ് കാതല്‍ ദേശം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വരവറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍