പ്രശസ്‌ത കന്നഡ ടിവി താരം ചേതന രാജ്(21) ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു. ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയ്‌ക്കായാണ് നടി ആശുപത്രിയിലെത്തിയതെന്നാണ് വിവരം. എന്നാൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.