'കെജിഎഫ് 2'ന് കാത്തിരിക്കുന്ന കന്നഡ ചിത്രം, കണ്ണ് നിറച്ച് 'ചാര്‍ളി 777' ട്രെയിലര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 16 മെയ് 2022 (17:07 IST)
'കെജിഎഫ് 2'ന് ശേഷം സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രം 'ചാര്‍ളി 777' ആണ്. കെ കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രക്ഷിത് ഷെട്ടിയാണ് നായകന്‍. കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ചാര്‍ളി എന്ന നായയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണ് ചാര്‍ളി 777. രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നോബിന്‍ പോളാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍