മനസ്സ് കീഴടക്കി '777 ചാര്‍ളി' ടീസര്‍, ആദ്യ 24 മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ജൂണ്‍ 2021 (08:51 IST)
കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '777 ചാര്‍ളി'. അഞ്ചു ഭാഷകളിലായി കഴിഞ്ഞ ദിവസമാണ് ടീസര്‍ പുറത്ത് വന്നത്. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് മില്യണില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് അതിന്റെ സന്തോഷം പൃഥ്വിരാജ് പങ്കുവെച്ചത്.
 
സിനിമയുടെ മലയാളത്തിലെ വിതരണാവകാശം നേടിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് മലയാളത്തിലെ ഗാനം ആലപിക്കുന്നത്. 
 
ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍