'777 ചാര്‍ളി' മലയാള പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

വെള്ളി, 23 ജൂലൈ 2021 (16:55 IST)
കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '777 ചാര്‍ളി'. സിനിമയുടെ മലയാളത്തിലെ വിതരണാവകാശം നേടിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് മലയാളത്തിലെ ഗാനം ആലപിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു. മലയാള പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായെന്നു. തങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
 
അടുത്തിടെ പുറത്തുവന്ന ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് സിനിമ പറയുന്നത്.സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സേട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍