'കെജിഎഫ് ചാപ്റ്റര്‍ 2' നിര്‍മ്മാതാവിന്റെ പോക്കറ്റ് നിറച്ച് മലയാളികള്‍, കേരളത്തില്‍ നിന്ന് ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഏപ്രില്‍ 2022 (14:55 IST)
'കെജിഎഫ് ചാപ്റ്റര്‍ 2' പ്രദര്‍ശനം തുടരുകയാണ്.കളക്ഷന്‍ 600 കോടിയിലേക്കെത്തിയ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തു.ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 50 കോടി കളക്ഷന്‍ കടന്നു എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് 'കെജിഎഫ് ചാപ്റ്റര്‍ 2' എത്ര നേടിയെന്ന് അറിയാമോ ?
 
ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 28 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണിത്.
ആദ്യദിനത്തില്‍ തന്നെ കെജിഎഫ് ചാപ്റ്റര്‍ 2 പഴയ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി. 7.3 കോടി ആയിരുന്നു കെജിഎഫിന്റെ നേട്ടം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍