ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍, തിരിച്ചുവരവിനെക്കുറിച്ച് മേജര്‍ രവി

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഏപ്രില്‍ 2022 (14:45 IST)
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സംവിധായകനും നടനുമായ മേജര്‍ രവി ക്യാമറയ്ക്ക് മുന്നിലേക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. 
 
'എന്റെ പ്രിയപ്പെട്ടവരേ,ഞാന്‍ വീണ്ടും മടങ്ങിയെത്തി ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി...പോസ്റ്റ് ട്രീറ്റ്‌മെന്റിന് ശേഷം ഒരു എയര്‍ലൈന്‍ അക്കാദമിക്ക് വേണ്ടിയുള്ള ഫസ്റ്റ് ഷൂട്ട്. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു'- മേജര്‍ രവി കുറിച്ചു.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെയാണ് മേജര്‍ രവി അഭിനയലോകത്ത് എത്തുന്നത്. ഒരു താത്വിക അവലോകനം, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍