വിജയുടെ 'ബീസ്റ്റ്' ഒടുവില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തി. നടി കല്യാണി പ്രിയദര്‍ശനും വിജയ് ചിത്രം റിലീസിന് എത്തിയ ആഹ്ലാദത്തിലാണ്.തനിക്ക് വ്യാഴാഴ്ച സിനിമ കാണാന്‍ കഴിഞ്ഞേക്കുമെന്നും അതിനാല്‍ സ്പോയിലറുകള്‍ ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ദിവസം വിട്ടുനില്‍ക്കേണ്ടിവരുമെന്നും നടി പറയുന്നു.
'നമുക്ക് ചുറ്റും ഒരു ആവേശം ഉണ്ട്... നമ്മളില്‍ പലരെയും ഒരുമിച്ച് ചേര്‍ക്കുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാരണവുമാണ്. ഇത് സംഭവിക്കുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു,'' -കല്യാണി പ്രിയദര്‍ശന്‍ ചൊവ്വാഴ്ച (ഏപ്രില്‍ 12) രാത്രി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി .
വിജയുടെ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ബീസ്റ്റ്. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച വിജയിനെ സിനിമയില്‍ കാണാനാവില്ലെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു. വലിയ ബഹളമൊന്നുമില്ലാതെ സാധാരണ ഒരു ഇന്‍ട്രോയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
ബീസ്റ്റ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുന്‍ നെല്‍സണ്‍ സിനിമ പോലെ തന്നെ ബീസ്റ്റും എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.