'ബറോസ്' വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 24 മെയ് 2022 (14:48 IST)
ബറോസിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു. വിദേശത്ത് ചിത്രീകരിക്കുന്ന ഒരു പാട്ടിന്റെ ഒരു രംഗം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കിയിരിക്കുകയാണ് സംവിധായകനായ മോഹന്‍ലാല്‍.
ബിഗ് ബോസ് സീസണ്‍ നാലിന്റെ വേദിയില്‍ വച്ചായിരുന്നു നടന്റെ തുറന്നുപറച്ചില്‍.
 
'ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുള്ള ഭാ?ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥ ഞങ്ങള്‍ക്ക് വേണം.അണ്‍യൂഷ്യുല്‍ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ'- മോഹന്‍ലാല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article