മമ്മൂക്കയുമായുള്ള സിനിമ തീർച്ചയായും എന്റെ പ്ലാനിൽ ഉണ്ട്. ഇപ്പോഴും നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ട് ആയില്ല. ഞാനും മമ്മൂക്കയുമൊത്ത് ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ പ്രതീക്ഷകളാകും ചിത്രത്തെ പറ്റി ഉണ്ടാകുന്നത്. ഒരു കഥ ആലോചനയിലുണ്ട് എന്നാൽ ഒന്നും തീരുമാനമായിട്ടില്ല ജീത്തു ജോസഫ് പറഞ്ഞു.