നവ്യക്ക് വിലക്ക്,വിശദീകരണം കേട്ടത് ഒടുവില്‍,തെറ്റില്ലെന്ന് മനസിലായി, പിന്നെ സംഭവിച്ചത്

കെ ആര്‍ അനൂപ്
ശനി, 29 ഏപ്രില്‍ 2023 (09:37 IST)
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിഫലം കൂട്ടിയെന്ന് ആരോപിച്ച് തനിക്കും താരസംഘടനയായ അമ്മയില്‍ നിന്നും വിലക്ക് ലഭിച്ചിട്ടുണ്ട് എന്ന് നവ്യ നായര്‍. 'പട്ടണത്തില്‍ സുന്ദരന്‍'എന്ന സിനിമയില്‍ പ്രതിഫലം കൂട്ടി ചോദിച്ചു എന്നതായിരുന്നു പ്രശ്‌നം.
 
പട്ടണത്തില്‍ സുന്ദരന്‍ സിനിമയില്‍ കൂട്ടി ചോദിച്ചു എന്ന് പറഞ്ഞ് പ്രൊഡ്യൂസര്‍ പരാതി നല്‍കി.തനിക്കും വിലക്ക് വന്നു. തന്നെ കളിയാക്കി ബാന്‍ഡ് ക്വീന്‍ എന്നൊക്കെ വിളിക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രശ്‌നമുണ്ടായിട്ടില്ല എന്നാണ് പറയുന്നത്. ശരിക്കും അതൊരു വ്യാജ വാര്‍ത്തയായിരുന്നു എന്നും താന്‍ അങ്ങനെ പൈസ ചോദിച്ചിട്ടില്ല.
 
പക്ഷെ അത് പിന്നീട് തെളിഞ്ഞു, താന്‍ പൈസ കൂട്ടി ചോദിച്ചതല്ലാ എന്ന്. പക്ഷെ വിലക്ക് വന്നു. അത് കഴിഞ്ഞാട്ടാണ് തന്റെ വിശദീകരണം കേട്ടത്. കേട്ട് കഴിഞ്ഞപ്പോള്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് മനസിലായി. വിലക്ക് നീക്കുകയും ചെയ്തുവെന്ന് ഒരു അഭിമുഖത്തിനിടയില്‍ നവ്യാനായര്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article