റിലീസ് ചെയ്ത് ഒരു വര്‍ഷം, 'അന്താക്ഷരി' ഓര്‍മ്മകളില്‍ നടന്‍ സൈജു കുറുപ്പ്

കെ ആര്‍ അനൂപ്

ശനി, 22 ഏപ്രില്‍ 2023 (12:59 IST)
സൈജു കുറുപ്പിന്റെ 'അന്താക്ഷരി' കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് പ്രദര്‍ശനം ആരംഭിച്ചത്. സോണി ലിവ്വില്‍ സ്ട്രീമിംഗ് തുടങ്ങിയ വിവരം ജീത്തു ജോസഫാണ് ആരാധകരെ ആദ്യം അറിയിച്ചത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
പ്രിയങ്ക നായരും സുധി കോപ്പയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ബിനു പപ്പുവും പോലീസ് യൂണിഫോമില്‍ എത്തിയിരുന്നു.ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ് പറഞ്ഞത്. 
 
സിനിമയില്‍ സൈജു കുറുപ്പിന്റെ ഭാര്യയായാണ് പ്രിയങ്ക എത്തുന്നത്.വിജയ് ബാബുവും ചിത്രത്തിലുണ്ട്.സൈജു ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. മുത്തുഗൗയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുജിത് വാസുദേവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍