ആദ്യ മലയാളം വെബ് സീരീസുമായി സോണി ലിവ്, വലിയ താരനിര,'ജയ് മഹേന്ദ്രന്‍' വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 18 ഏപ്രില്‍ 2023 (12:09 IST)
ആദ്യ മലയാളം വെബ് സീരീസുമായി സോണി ലിവ് ഇന്ത്യ.ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത'ജയ് മഹേന്ദ്രന്‍' വരുന്നു.രാഹുല്‍ റിജി നായര്‍ ആണ് കഥ എഴുതിയിരിക്കുന്നത്.
 
ആരെയും കയ്യിലെടുക്കാവുന്ന കൗശലമുള്ള ഓഫീസര്‍ മഹേന്ദ്രന്‍ ആണ് കേന്ദ്ര കഥാപാത്രം. തനിക്ക് ആവശ്യമുള്ള എന്തും നേടിയെടുക്കാനുള്ള കഴിവ്. എന്നാല്‍ രാഷ്ട്രീയ കയ്യാങ്കളിയുടെ ഇരയായി മാറുന്ന മഹേന്ദ്രന്‍ തന്റെ സല്‍ പേര് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതും ഒക്കെയാണ് സീരീസ് പറയുന്നത്
 
സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ത്ഥ ശിവ, അപ്പുണ്ണി ശശി, ജിന്‍സ് ഷാന്‍, രഞ്ജിത് ശേഖര്‍, രാഹുല്‍ റിജി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍