കൂടുതല്‍ സ്‌ക്രീനുകളില്‍ 'ബാബ' എത്തും, തീരുമാനത്തിന് പിന്നില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (15:01 IST)
രജനികാന്ത് ഡിസംബര്‍ 12 ന് തന്റെ 72-ാം ജന്മദിനം ആഘോഷിക്കും. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പിറന്നാള്‍ ആഘോഷമാക്കുവാനായി
 ഡിസംബര്‍ 10 ന് 'ബാബ' തിയേറ്ററുകളില്‍ എത്തും.
 
സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഷോകള്‍ ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്‌ക്രീനുകളില്‍ 'ബാബ'പ്രദര്‍ശിപ്പിക്കും. അതിരാവിലെ മുതലേ ഷോകള്‍ ആരംഭിക്കും.
 
 സിനിമയുടെ ടിക്കറ്റുകള്‍ വലിയതോതില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടതിനാല്‍ തിയേറ്റര്‍ ഉടമകളെ 'ബാബ'യ്ക്ക് അധിക ഷോകള്‍ വേണ്ടിവരും എന്ന തീരുമാനത്തില്‍ എത്തിക്കുകയായിരുന്നു.
 
 സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'ബാബ'യില്‍ രജനികാന്തും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, സുജാത, എം.എന്‍. നമ്പ്യാര്‍, ഗൗണ്ടമണി മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article