ഒരേ ലൊക്കേഷനിൽ ചിത്രീകരണം,രജനികാന്തും അജിത്തും കണ്ടുമുട്ടുമോ ? ആരാധകർ പ്രതീക്ഷയിൽ

കെ ആര്‍ അനൂപ്

വെള്ളി, 25 നവം‌ബര്‍ 2022 (14:38 IST)
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ' ചിത്രീകരണ തിരക്കിലാണ് രജനികാന്ത്.ഇപ്പോഴിതാ 'തുനിവ്', 'ജയിലർ' ഷൂട്ടിംഗ് ഒരേ ലൊക്കേഷനിൽ നടക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്.
 
അജിത്തിന്റെ 'തുനിവ്' ടീം ചെന്നൈയിൽ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനാണ്.
  അതേ ഫിലിം സിറ്റിയിൽ തന്നെയാണ് രജനികാന്ത് ‘ജയിലർ’ ചിത്രീകരിക്കുന്നത്.  
 
അജിത്തിന്റെ 'തുനിവ്' 2023 പൊങ്കലിനും രജനികാന്തിന്റെ 'ജയിലർ' 2023 പകുതിയോടെയും റിലീസ് ചെയ്യും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍