മലയാളത്തിലെന്നപോലെ തെലുങ്ക് പ്രേക്ഷകരും 'അയ്യപ്പനും കോശിയും' റീമേക്കിനായി കാത്തിരിക്കുകയാണ്. പവന്‍ കല്യാണും റാണു ദഗുബാട്ടിയും പരസ്പരം കൊമ്പുകോര്‍ക്കുന്നത് വൈകാതെ തന്നെ കാണാനാകും. പ്രൊഡക്ഷന്‍ നമ്പര്‍ 12 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 9:45ന് ചിത്രത്തിന്റെ പേരും ഫസ്റ്റ് ഗ്ലിംപ്‌സും പുറത്തുവിടും. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
Power Storm is all set to takeover with the Title & First Glimpse on 15th Aug from 09:45AM⚡