Photos|'ദൃശ്യ 2' ലെ സീത, ലൊക്കേഷന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

കെ ആര്‍ അനൂപ്

വെള്ളി, 13 ഓഗസ്റ്റ് 2021 (09:07 IST)
ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുകയാണ്. സിനിമയുടെ തിരക്കിലാണ് നടി നവ്യ നായര്‍. 'ദൃശ്യ 2' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് നവ്യ.
 
2014-ലായിരുന്നു ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തത്.മലയാളത്തില്‍ മീന ചെയ്ത 'റാണി' എന്ന കഥാപാത്രം 'സീത' എന്ന പേരില്‍ നവ്യ നായര്‍ ആയിരുന്നു വേഷമിട്ടത്.
 
'നിങ്ങള്‍ ഭയപ്പെടുന്ന കാര്യത്തിലേക്കല്ല, എവിടേക്കാണ് പോകേണ്ടത് എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ... കന്നഡ ദൃശ്യ 2'- എന്ന് പറഞ്ഞു കൊണ്ടാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍