ചർച്ചകൾകൊണ്ട് എന്ത് പുരോഗതിയാണ് ഉണ്ടായത് എന്ന് വ്യക്തമല്ല, സമരം കൊണ്ട് മടുത്തു; തനിക്ക് ജോലി ചെയ്യണമെന്ന് അരവിന്ദ് സാമി

Webdunia
ഞായര്‍, 15 ഏപ്രില്‍ 2018 (17:05 IST)
തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സിനിമ സമരത്തിനെതിരെ നടൻ അരവിന്ദ് സാമി. സമരംകൊണ്ട് താൻ മടുത്തു എന്നും തനിക്കു ജോലി ചെയ്യണമെന്നും താരം ട്വിറ്ററിലൂടെ പ്രതികരിച്ചു. 
 
സത്യം പറഞ്ഞാൽ ഈ സിനിമ സമരം കൊണ്ട് ഞാൻ മടുത്തിരിക്കുന്നു. എനിക്ക് ജോലിയിലേക്ക് മടങ്ങി വരണം സമരവും ചർച്ചകളും എന്ത് പുരോഗതിയാണ് ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. എല്ലാവർക്കും ഉടനെ തന്നെ ജോലിയിൽ പ്രവേശിക്കാനകുമെന്നും സിനിമ ചെയ്യാനാകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു. ആയിരങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്, വേഗത്തിൽ പരിഹാരം വേണം. എന്ന് താരം ട്വിറ്ററിൽ കുറിച്ചു. 
 
ക്യൂബ് പോലുള്ള ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് വലിയ തുക ഈടാക്കുന്നു. ഇത് സിനിമ ഇൻഡസ്ട്രിക്ക് തന്നെ കടുത്ത പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സഘടനയാണ് സിനിമ സമരം പ്രഖ്യാപിച്ചത്.
 
കഴിഞ്ഞ ഒരുമാസമായി തമിഴ് സിനിമ മേഘല പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. നിരവധി സിനിമകളുടെ റിലീസിങ് മുടങ്ങിയിരിക്കുകയാണ്. ചിത്രങ്ങളുടെ ഷൂട്ടിങ് ഒന്നും തന്നെ നടക്കുന്നില്ല. സമരം എന്നവസാനിക്കും എന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് അരവിന്ദ് സാമി സമരം അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article