ഞാന്‍ പൂര്‍ണ ആരോഗ്യവതി, അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുത്; പൊട്ടിത്തെറിച്ച് അപര്‍ണ ബാലമുരളി

Webdunia
വെള്ളി, 17 ഡിസം‌ബര്‍ 2021 (20:13 IST)
തന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി നടി അപര്‍ണ ബാലമുരളി. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും താരം പറഞ്ഞു. അപര്‍ണ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും ആരോഗ്യാവസ്ഥ മോശമാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്. 
 
'എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാന്‍ നിരാമയ റിട്രീറ്റ്സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.' എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. 
 
ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അപര്‍ണ ബാലമുരളിയെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article