സൂര്യയ്ക്കൊപ്പം 'സൂരറൈ പോട്ര്'ല്‍ അഭിനയിച്ചതിലൂടെ കോളിവുഡില്‍ ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ അപര്‍ണ ബാലമുരളിയ്ക്കായി. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയുടെ നായികയായി നടി അടുത്ത തമിഴ് ചിത്രത്തില്‍ അഭിനയിക്കും. മുത്തയ്യ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം വളരെ വേഗത്തില്‍ ചിത്രീകരിക്കാനാവും എന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.