'കട്ട കലിപ്പില്‍ ധനുഷ്'; #D43 ഇനി മാരന്‍!

കെ ആര്‍ അനൂപ്

ബുധന്‍, 28 ജൂലൈ 2021 (13:05 IST)
ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാരന്‍ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവന്നു. ധനുഷും അണിയറപ്രവര്‍ത്തകരും ഫോട്ടോ ഷെയര്‍ ചെയ്യൂ.കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.
മാളവിക മോഹനന്‍ ആണ് നായിക.കാര്‍ത്തിക് നരേന്റെ ഒപ്പം ഇതാദ്യമായാണ് ധനുഷ് കൈകോര്‍ക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
 
 ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍