'മഹേഷേട്ടാ പടം എടുക്ക്'; ചിരിച്ചിരിക്കുന്ന ഈ താരത്തെ മനസിലായോ?

വ്യാഴം, 10 ജൂണ്‍ 2021 (12:47 IST)
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. അഭിനയത്തിലൂടെയും ലുക്കിലൂടെയും തങ്ങളെ ഞെട്ടിക്കുന്ന താരങ്ങള്‍ പണ്ട് എങ്ങനെയായിരുന്നു എന്നറിയാനുള്ള ആകാംക്ഷയാണ് അതിനുപിന്നില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇതില്‍ കാണുന്നത്. 
 
തമിഴില്‍ വരെ മലയാളികളുടെ അഭിമാനമുയര്‍ത്തിയ ഈ താരത്തെ മനസിലായോ? നടിപ്പിന്‍ നായകന്‍ സൂര്യ നായികയായി സുരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച തൃശൂര്‍ക്കാരി അപര്‍ണ ബാലമുരളിയാണിത്. 

 
ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ സജീവമായ അപര്‍ണ കൈനിറയെ ചിത്രങ്ങളുമായി സിനിമാരംഗത്ത് സജീവമാണ്. മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിനു മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന അപര്‍ണയെ മലയാളികള്‍ക്ക് അത്ര പെട്ടന്ന് മറക്കാന്‍ പറ്റില്ലല്ലോ! 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍