റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല:അപര്‍ണ ബാലമുരളി

കെ ആര്‍ അനൂപ്

വെള്ളി, 4 ജൂണ്‍ 2021 (09:50 IST)
കരിയറിലെ മികച്ച സമയത്തിലൂടെയാണ് നടി അപര്‍ണ ബാലമുരളി കടന്നുപോകുന്നത്.സൂര്യയുടെ 'സുരറൈപോട്രു' തമിഴ്‌നാട്ടില്‍ അടക്കം നടിക്ക് ധാരാളം ആരാധകരെ സൃഷ്ടിച്ചു. അപര്‍ണ ബൊമ്മിയായി ജീവിക്കുകയായിരുന്നു എന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. എന്നാല്‍ സിനിമയില്‍ തനിക്ക് തീരെ യോജിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടി.
 
തനിക്ക് സിനിമയില്‍ തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണെന്ന് നടി പറയുന്നു. അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. അതിനുള്ള കാരണം തന്റെ മുയല്‍ പല്ലാണ്,അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങള്‍ ചെയ്യുവാനും ഇഷ്ടമാണെന്നും കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നുമെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍