ക്യാമറയോട് തനിക്ക് ബാല്യകാലം മുതലേ പ്രണയമാണെന്ന് സുരഭി ലക്ഷ്മി. കുട്ടിക്കാലത്തെ ചില രസകരമായ നിമിഷങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പഴയ ഒരു കല്യാണ വീഡിയോയില്‍ ചിരിച്ചുകൊണ്ട് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന സുരഭിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.