ഔദ്യോഗിക പ്രഖ്യാപനമെത്തി, ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും നെറ്റ്ഫ്ളിക്സിൽ, റിലീസ് തീയ്യതി അറിയാം

അഭിറാം മനോഹർ
വെള്ളി, 1 മാര്‍ച്ച് 2024 (13:45 IST)
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യത അന്വേഷിപ്പിന്‍ കണ്ടെത്തും ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഫെബ്രുവരി 9ന് റിലീസായ ഇന്വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ആനന്ദ് നാരായണന്‍ എന്ന എസ് ഐ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് സിനിമയെത്തുക.
 
മാര്‍ച്ച് 8 മുതല്‍ മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും.തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം കല്‍ക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തിയ സിനിമയാണ്. ടൊവിനോയ്ക്ക് പുറമെ ഇന്ദ്രന്‍സ്,ഷമ്മി തിലകന്‍,സിദ്ദിഖ്,ബാബുരാജ് ,വിനോദ് തട്ടില്‍,രമ്യ സുവി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article