മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ സംവിധായകന്റെ ഭാവനയും കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും നിമിഷയും വിനയ് ഫോര്‍ട്ടും ദിലീഷ് പോത്തനും ചെറിയ വേഷത്തില്‍ എത്തുന്ന ജോജുവും അടക്കം ഓരോരുത്തരുടെയും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് കൈയ്യടിച്ചിരിക്കുകയാണ് നടി അനുസിതാര.