സി ഐ ക്രിസ്റ്റുദാസന്‍ ആയി ഇന്ദ്രന്‍സ്, മാലിക് റിലീസിന് ഇനി മണിക്കൂറുകള്‍

കെ ആര്‍ അനൂപ്

ബുധന്‍, 14 ജൂലൈ 2021 (08:58 IST)
മലയാള സിനിമാ ലോകം ഒരു വര്‍ഷത്തോളമായി കാത്തിരിപ്പിലായിരുന്നു മാലിക് കാണുവാനായി. ഫഹദ് ഫാസിലിന്റെ ശക്തമായ കഥാപാത്രം തന്നെയാണ് അതിനുള്ള കാരണം.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോളിതാ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിരിക്കുകയാണ് ഇന്ദ്രന്‍സ്.
 
സി ഐ ക്രിസ്റ്റുദാസന്‍ ആയി മലയാളത്തിന്റെ പ്രിയ താരം എത്തും. ഒരു തീരദേശ ഗ്രാമത്തിലെ വിപ്ലവനേതാവായ അലി അഹമ്മദ് / സുലൈമാന്‍ മാലിക് ആയി ഫഹദ് ഫാസില്‍ വേഷമിടുന്നു. മാലിക്കിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.ഡേവിഡ് എന്ന ഉറ്റ സുഹൃത്തായി വിനയ് ചിത്രത്തിലുടനീളം ഉണ്ടാകും.വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍