'ടേക്ക് ഓഫ്','സി യു സൂണ്‍' തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഡേവിഡ് എന്ന ശക്തമായ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ അവതരിപ്പിച്ചത്. മഹേഷ് നാരായണനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിനയ്.
സലിം കുമാര്‍, ദിനേഷ് പ്രഭാകര്‍, മാലാപാര്‍വ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രന്‍സ്, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.