തിയേറ്റർ ഉടമകൾ പിന്തുണച്ചില്ല, മരക്കാർ തിയേറ്ററിലെത്തിക്കാൻ എല്ലാ ശ്രമവും നടത്തി: ആന്റണി പെരുമ്പാവൂർ

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (19:43 IST)
മരയ്‌ക്കാർ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തീയറ്റര്‍ ഉടമകളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
 
തിയേറ്റർ ഉടമകളോ സംഘടനയോ എന്നോട് ചർച്ച നടത്താൻ പോലും തയ്യാറായില്ല. ചെയ്‌ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ പ്രാവശ്യം തിയേറ്റർ തുറന്ന സാഹചര്യത്തിൽ സിനിമ തിയേറ്ററിലെത്തിക്കാൻ വലിയ പിന്തുണ നൽകിയിരുന്നു.എന്നാൽ 220 ഓളം തിയേറ്ററുകൾക്ക് എഗ്രിമെന്റ് അയച്ചതിൽ 89തീയറ്ററുകളുടെ എഗ്രിമെന്റ് മാത്രമാണ് തിരിച്ചുവന്നത്. സിനിമ തീയറ്ററില്‍ റിലീസ് ചെയ്യുന്നതില്‍ എത്രുപേരുടെ പിന്തുണയുണ്ടെന്ന് അന്നെനിക്ക് മനസിലായി
 
രണ്ടാമത് തീയറ്റര്‍ തുറന്നപ്പോള്‍ ആരും വിളിക്കുകയോ റിലീസിംഗ് സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തില്ല. തുടർന്ന് മോഹൻലാലുമായും പ്രിയദർശനുമായും ചർച്ച ചെയ്‌താണ് ഒടിടി റിലീസിന് തീരുമാനിച്ചത്.ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്.
പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ കിട്ടേണ്ട. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണീത്. ജീവിതപ്രശ്‌നമാണ് വാർത്താസമ്മേളനത്തിൽ ആന്റണി പെരുമ്പാവൂർ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article