കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ കര്‍ണാടകത്തില്‍ ഇതുവരെ 10 പേരാണ് മരണപ്പെട്ടത്. ഇതില്‍ ആത്മഹത്യ ചെയ്തത് ഏഴുപേരാണ്. മൂന്നുപേര്‍ താരത്തിന്റെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ ഹൃദയാഘാതം വന്നാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത പലരും പുനീതിന്റേതുപോലെ തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് എഴുതിവച്ചാണ് മരിച്ചത്.