സൂപ്പർ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടമില്ലെന്ന് കമന്റ്, വായടപ്പിക്കുന്ന മറുപടി നൽകി അഞ്ജു അരവിന്ദ്

Webdunia
ഞായര്‍, 6 ജൂണ്‍ 2021 (17:24 IST)
സിനിമാ സീരിയൽ താരം അഞ്ജു അരവിന്ദ് തന്റെ യൂട്യൂബ് പേജിനടിയിൽ വന്ന കമന്റിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയയിലെ സംസാരവിഷയം. മോശം കമന്റുമായെത്തിയ വിമർശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ട് താരം പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
 
ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും, എന്നായിരുന്നു ഇതിന് അഞ്ജു അരവിന്ദിന്റെ മറുപടി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Aravind (@anju_aravind24)

കഷ്ടം ഓരോ ആളുകളുടെ കാഴ്‌ചപ്പാട്, എന്തായാലും നല്ല റിപ്ലെ കൊടുക്കാൻ സാധിച്ചു എന്ന കുറിപ്പോടെയാണ് അഞ്ജു സ്‌ക്രീന്‍ ഷോട്ട് പങ്കു വച്ചിരിക്കുന്നത്. താരത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ സിനിമയിലും സീരിയലിലും സജീവമായിരുന്ന താരം ഇപ്പോൾ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article