ഫെമിനിസ്റ്റ് ചിത്രം വൈറലായി, പിന്നാലെ വിവാദം,പോസ്റ്റ് പിൻവലിച്ച് സുബി

Webdunia
ഞായര്‍, 6 ജൂണ്‍ 2021 (15:44 IST)
ഫെമിനിസവും ഫെമിനിസ്റ്റുകളുമെല്ലാം സോഷ്യൽ മീഡീയയിൽ പലപ്പോഴായി പരിഹാസങ്ങൾക്കിടയാകാറുണ്ട്. സ്റ്റീരിയോ ടൈപ്പ് ചെയ്‌തുകൊണ്ട് ഫെമിനിസത്തിനെതിരെ ചെയ്യുന്ന പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തരത്തിൽ നടി സുബി സുരേഷ് പങ്കുവെച്ചൊരു  ‘ഫെമിനിസ്റ്റ്’ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
 
ഫെമിനിസ്റ്റ് സ്റ്റീരിയോടൈപ്പിങ് ലുക്കുമായി ഫെമിനിസ്റ്റുകളെ പരിഹസിച്ചുകൊണ്ടായിരുന്നു സുബി സുരേഷിന്റെ പോസ്റ്റ്. ഫെമിനിസ്റ്റ് ലുക്കിനെ പരിഹസിച്ച് മുടി പൊക്കി കെട്ടി വച്ച് വലിയ കണ്ണടയും പൊട്ടും വലിയ മൂക്കുത്തിയും കണ്ണടയും പൊട്ടും മുക്കുത്തിയും അണിഞ്ഞ് ഗൗരവഭാവത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതോടെ തന്നെ ഇത് വൈറലാവുകയും ചിത്രത്തെ വിമർശിച്ചും പിന്തുണച്ചും വലിയ തോതിൽ കമന്റുകൾ വരികയും ചെയ്‌തു. 
 
അതേസമയം ചിത്രം വിവാദമായതിനെ തുടർന്ന് താരം പോസ്റ്റ് പിൻവലിച്ചു.  കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിതെന്നും ക്യാപ്‌ഷൻ ഫെമിനിസ്റ്റ് എന്ന് ഇടുകയായിരുന്നുവെന്നും താരം മറ്റൊരു പോസ്റ്റിൽ വിശദീകരിച്ചു.എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്‌തത്. താരം കുറിച്ചു.
 
നിരവധി ഫോളവേഴ്സുള്ള താരത്തിന്റെ പ്രൊഫൈലിൽ നിന്നും ഇത്തരം ഒരു പോസ്റ്റ് വന്നത് ഖേദകരമാണെന്നാണ് ഭൂരിപക്ഷവും താരത്തിന്റെ ഫെമിനിസ്റ്റ് പോസ്റ്റിനോട് പ്രതികരിച്ചത്.എത്രകാലം നിങ്ങൾ ഈ പൊതുബോധത്തെ തൃപ്തിപ്പെടുത്തി ജീവിക്കും എന്ന് ചോദിക്കുന്നവരെയും കമന്റുകളിൽ കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article