വേറെ ചെറുക്കന്‍മാരെ വായനോക്കുമ്പോള്‍ പുള്ളിക്ക് അത്ര പിടിക്കില്ല; കാമുകനെ കുറിച്ച് വെളിപ്പെടുത്തി അനാര്‍ക്കലി മരിക്കാര്‍

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (09:39 IST)
അഭിനയത്തിലൂടെയും പാട്ടുകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ അനാര്‍ക്കലി നല്ലൊരു മോഡല്‍ കൂടിയാണ്. അമൃത ടിവിയിലെ 'പറയാം നേടാം' എന്ന പരിപാടിയിലൂടെ തന്റെ കാമുകനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇത്തവണ അനാര്‍ക്കലി. തനിക്കൊരു പ്രണയമുണ്ടെന്നും തങ്ങളുടെ റിലേഷന്‍ഷിപ്പിലെ രസകരമായ സംഭവങ്ങളും അനാര്‍ക്കലി വെളിപ്പെടുത്തുന്നു. 
 
തനിക്കൊപ്പം പഠിച്ച ഒരാളാണ് അനാര്‍ക്കലിയുടെ കാമുകന്‍. തങ്ങള്‍ ഒരുമിച്ച് പഠിച്ചതാണെന്നും ഇപ്പോള്‍ അദ്ദേഹം ഡല്‍ഹി കേന്ദ്രമായ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും അനാര്‍ക്കലി പറഞ്ഞു. 'കല്യാണം കഴിക്കുമോ എന്ന് ഇപ്പോള്‍ ഉറപ്പിച്ചിട്ടില്ല. കെട്ടണമെന്ന് ഉറപ്പില്ലല്ലോ? പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കണം. കല്യാണം കഴിക്കുന്ന പ്രായമാകുമ്പോള്‍ അപ്പോള്‍ നോക്കാം. ഞങ്ങള്‍ രണ്ടുപേരും ഒരേ പ്രായമാണ്,' അനാര്‍ക്കലി പറഞ്ഞു. 
 
താന്‍ വേറെ ചെറുക്കന്‍മാരെ വായനോക്കുന്നത് കാമുകന് അത്ര ഇഷ്ടപ്പെടാറില്ലെന്നും അതിന്റെ പേരില്‍ ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്നും അനാര്‍ക്കലി തമാശരൂപേണ പങ്കുവച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article