അനാർക്കലി മരിക്കാറുടെ പിതാവ് വിവാഹിതനായി,ചിത്രങ്ങൾ പങ്കു വെച്ച് നടി

കെ ആര്‍ അനൂപ്

വെള്ളി, 11 ജൂണ്‍ 2021 (12:06 IST)
നടി അനാർക്കലി മരിക്കാറുടെ പിതാവ് നിയാസ് മരിക്കാർ വിവാഹിതനായി. താരം തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കു വെച്ചത്. കൊച്ചുമ്മയുടെ ചിത്രവും നിക്കാഹ് ചടങ്ങുകളുടെ വീഡിയോയും അനാർക്കലി ഷെയർ ചെയ്തു.അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.കണ്ണൂർ സ്വദേശിനിയാണ് നിയാസിന്റെ വധു
 
നിയാസും ആദ്യഭാര്യ ലൈല പിയും വിവാഹമോചിതരായത് കഴിഞ്ഞ വർഷമായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആളാണ് ലൈല.
 
ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി വെള്ളിത്തിരയിലെത്തിയത്. ചേച്ചി ലക്ഷ്മിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.നമ്പർ വൺ സ്‌നേഹതീരം നോർത്ത് എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയത് അനാർക്കലിയുടെ സഹോദരിയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍