ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്ത്, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണി വെയ്‌നിന്റെ പ്രായം എത്രയെന്നറിയാമോ ?

കെ ആര്‍ അനൂപ്

വ്യാഴം, 19 ഓഗസ്റ്റ് 2021 (08:59 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് സണ്ണി വെയ്ന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോയിലൂടെ അഭിനയ ജീവിതം തുടങ്ങിയ താരത്തിന്റെ 38-ാം ജന്മദിനം ആണ് ഇന്ന്. രാവിലെ മുതലേ അദ്ദേഹത്തെ ആശംസകള്‍ നേര്‍ന്നു കൊണ്ട് സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ എത്തി. 
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അദ്ദേഹം തിളങ്ങി. മുപ്പതില്‍ കൂടുതല്‍ സിനിമകളില്‍ സണ്ണി ഇതിനകം അഭിനയിച്ചു കഴിഞ്ഞു.കൊ ഞാ ചാ,അന്നയും റസൂലും,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പോക്കിരി സൈമണ്‍, ആടു 2, ചതുര്‍മുഖം മുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങി കുറുപ്പ് വരെ എത്തി നില്‍ക്കുകയാണ് സണ്ണി വെയ്‌നിന്റെ അഭിനയജീവിതം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍