അടുത്തത് ബോളിവുഡ് ചിത്രം, സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

വ്യാഴം, 12 ഓഗസ്റ്റ് 2021 (14:58 IST)
തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ത്രില്ലിലാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍ക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന്‍ പങ്കുവെച്ചു. സണ്ണി ഡിയോള്‍,പൂജ ഭട്ട്, ശ്രേയ ധന്‍വന്തരി എന്നിവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന തന്നെ അനുഗ്രഹീതമാണെന്നും ചിത്രീകരണം ആരംഭിക്കാനായി കാത്തിരിക്കാനാവില്ലെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.
ദുല്‍ഖറിന്റെ കഥാപാത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. ഇതൊരു ത്രില്ലര്‍ ചിത്രം ആണെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.2022 ന്റെ തുടക്കത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങാനാണ് സാധ്യത. 
 
'സല്യൂട്ടി'ന്റെ ചിത്രീകരണം ഹൈദരാബാദില്‍ ദുല്‍ഖര്‍ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍