അഭിനയത്തിന്റെ സുവര്‍ണ ജൂബിലി: ആഘോഷങ്ങള്‍ വേണ്ടെന്ന് പറഞ്ഞത് മമ്മൂട്ടി, ചെറിയൊരു നേട്ടമല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ശനി, 7 ഓഗസ്റ്റ് 2021 (08:31 IST)
വെള്ളിത്തിരയിലെത്തിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ച മഹാനടന്‍ മമ്മൂട്ടിക്ക് ഹൃദയസ്പര്‍ശിയായ ആശംസയുമായി മകനും താരവുമായ ദുല്‍ഖര്‍ സല്‍മാന്‍. 50 വര്‍ഷം ഏറ്റവും തിളക്കമാര്‍ന്നതും മഹത്വമേറിയതുമായ കരിയര്‍ കൊണ്ടുനടക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ലെന്നും സെല്ലുലോയ്ഡിന് അപ്പുറത്തുള്ള മമ്മൂട്ടിയെ എന്നും കാണാനും അറിയാനും കഴിയുന്നത് തന്റെ അനുഗ്രഹമാണെന്നും ദുല്‍ഖര്‍ പറയുന്നു. ഇത്തരം ആഘോഷങ്ങള്‍ വാപ്പച്ചിക്ക് ഇഷ്ടമല്ലെന്ന് അറിയാമെന്നും എന്നാല്‍ വാപ്പച്ചിയുടെ നേട്ടം വളരെ വലുതാണെന്നും ദുല്‍ഖര്‍ കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

'ഒരു അഭിനേതാവായി 50 വര്‍ഷം ! വലിയ കാര്യങ്ങള്‍ സ്വപ്‌നം കാണുകയും ആ സ്വപ്‌നം കാണല്‍ തുടരുകയും ചെയ്യുക. ഇന്നും വലിയ സ്വപ്‌നങ്ങള്‍ കാണുന്നു. എല്ലാ ദിവസവും കൂടുതല്‍ മെച്ചപ്പെടുന്ന സ്വപ്‌നങ്ങള്‍. ഒരിക്കലും തൃപ്തിപ്പെടുന്നില്ല. ഒരിക്കലും മടുക്കുന്നില്ല. അടുത്ത മികച്ച കഥാപാത്രം അവതരിപ്പിക്കാനായി ത്വരയോടെ കാത്തിരിക്കുന്നു. അടുത്ത മഹത്തായ സിനിമ കണ്ടെത്താനായി എപ്പോഴും പരിശ്രമിക്കുന്നു. ഒരു മെഗാസ്റ്റാര്‍ എന്നതിലുപരി ഒരു നടനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ കരിയറിലെ നാഴികക്കല്ലുകളുടെ ഈ ആഘോഷങ്ങള്‍ താങ്കള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും 50 വര്‍ഷം ഏറ്റവും തിളക്കമാര്‍ന്നതും മഹത്വമേറിയതുമായ കരിയര്‍ ചെറിയ നേട്ടമല്ല,' ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍