'അടിത്തട്ട്' ഒരുങ്ങുന്നു, വീഡിയോയുമായി സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്

വ്യാഴം, 12 ഓഗസ്റ്റ് 2021 (10:57 IST)
സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടിത്തട്ട്.സിനിമയുമായി ബന്ധപ്പെട്ട് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അടിത്തട്ട് എന്ന ചിത്രത്തിനായുള്ള പ്രമോഷന്‍ അദ്ദേഹം തുടങ്ങി കഴിഞ്ഞു എന്നാണ് മനസ്സിലാക്കാനാവുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ സണ്ണിയും നോക്കി കാണുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SUNNY WAYNE ☀️ (@sunnywayn)

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണി വെയ്ന്‍.ഷൈന്‍ ടോം ചാക്കോ,ജയപാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.ഷൈനും സണ്ണിയും മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാകും സിനിമയില്‍ എത്തുക.ഖൈസ് മില്ലനാണ് രചന. പപ്പിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നെസര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.നൗഫാല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
 
സൂസന്‍ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍