വീണ്ടും പോലീസ് യൂണിഫോമില്‍ ഷൈന്‍ ടോം ചാക്കോ,ഫാമിലി ത്രില്ലറുമായി സുരാജ് വെഞ്ഞാറമൂട്, 'റോയ്' സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂലൈ 2021 (10:54 IST)
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോയ്'. സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കി.
എല്ലാവര്‍ക്കും എന്റെയും റോയ് ടീമിന്റെയും വലിയപെരുന്നാല്‍ ആശംസകള്‍ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ സുനില്‍ ഇബ്രാഹിം പുത്തന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. പോലീസ് യൂണിഫോമിലുള്ള ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ് പുതിയ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണിത്. റോയ് ഒരു അന്തര്‍മുഖനായ വ്യക്തിയാണ്. അവന്റെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. 
 
അടുത്തിടെ സുരാജിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ സുനില്‍ രംഗത്തെത്തിയിരുന്നു.
 
'സങ്കല്പത്തില്‍ നിന്നും കഥാപാത്രം സ്വതന്ത്രമാകുന്ന നിമിഷങ്ങള്‍! നടന്‍ കഥാപാത്രത്തിന്റെ ജീവനും ശ്വാസവുമായി മാറുമ്പോള്‍ സിനിമയില്‍ ഞാനേറ്റവും ആസ്വദിക്കുന്നത് ഈ നിമിഷങ്ങളാണ്.എന്റെ റോയ്ക്ക് ഇപ്പോള്‍ ഈ രൂപമാണ്.നന്ദി സുരാജ് വെഞ്ഞാറമൂട്'- സുനില്‍ ഇബ്രാഹിം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍