പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇതിനകം നാല് മില്യണ്‍ കാഴ്ചക്കാരാണ് ടീസര്‍ കണ്ടത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍ സന്തോഷം പങ്കുവെച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ടീസര്‍ പുറത്തുവന്നത്.